Asianet News MalayalamAsianet News Malayalam

'മറ്റാെന്നും പറയാനില്ല', സാദിഖലി തങ്ങളെ പതിവായി കാണാറുണ്ടെന്ന് പി എം എ സലാം; കൂടിക്കാഴ്ച്ച അവസാനിച്ചു

പാണക്കാട് വെച്ച് നടന്ന കൂടിക്കാഴ്ച്ചക്ക് ശേഷം ജിഫ്രി തങ്ങളുടെ പരാമർശത്തിൽ സലാം പ്രതികരിക്കാൻ തയ്യാറായില്ല. സാദിഖലി തങ്ങൾ ആവശ്യപ്പെട്ട പ്രകാരമാണ് സലാം പാണക്കാടെത്തിയത്. 

 Nothing to say, PMA Salam says that Sadiqali visits them regularly meeting is over FVV
Author
First Published Oct 17, 2023, 12:23 PM IST

കോഴിക്കോട്: മുസ്ലിം ലീ​ഗ്-സമസ്ത തർക്കം മുറുകുന്നതിനിടയിൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി. ലീഗ് സംസ്ഥാന അധ്യക്ഷനെ പതിവായി കാണാറുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നും പിഎംഎ സലാം മാധ്യമങ്ങളോട് പ്രതികരിച്ചു. പാണക്കാട് വെച്ച് നടന്ന കൂടിക്കാഴ്ച്ചക്ക് ശേഷം ജിഫ്രി തങ്ങളുടെ പരാമർശത്തിൽ സലാം പ്രതികരിക്കാൻ തയ്യാറായില്ല. സാദിഖലി തങ്ങൾ ആവശ്യപ്പെട്ട പ്രകാരമാണ് സലാം പാണക്കാടെത്തിയത്. 

അതേസമയം, മുസ്ലീം ലീഗ് -സമസ്ത തർക്കങ്ങൾ കൂടുതൽ ഗുരുതരമാകുന്ന സൂചനയാണ് ലഭിക്കുന്നത്. പിഎംഎ സലാമിനെ പികെ കുഞ്ഞാലിക്കുട്ടി കൈവിട്ടെങ്കിലും, ആക്ഷേപങ്ങൾ ഉന്നയിച്ച വരെ ആദ്യമേ തടയണമായിരുവെന്നാണ് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളുടെ പ്രതികരണം. പിഎംഎ സലാമിനെ പോലുള്ളവരെ ഒന്നുകിൽ കടിഞ്ഞാണിടുക, അല്ലെങ്കിൽ കെട്ടിയിടുക, അതുമല്ലെങ്കിൽ എവിടെയാണോ ആക്കേണ്ടത് അതുപോലുള്ള സ്ഥലങ്ങളിൽ കൊണ്ട് ചെന്നാക്കുകയെന്നായിരുന്നു കാസർഗോഡ് നീലേശ്വരത്ത് എസ് വൈ എസ് പരിപാടിയിൽ ജിഫ്രി തങ്ങളുടെ പ്രതികരണം. പരസ്യ പ്രസ്താവന അവസാനിപ്പിച്ചുവെന്ന കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തോടാണ് ജിഫ്രി തങ്ങളുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. 

എംവിഡി വീണ്ടും,സ്വകാര്യ ബസ് പിടിച്ചെടുത്തു; 'റോബിനെ' അനുകൂലിച്ചും പ്രതികൂലിച്ചും വാദം

ആരെയും ഇരുത്തേണ്ടിടത്ത് ഇരുത്താന്‍ സമസ്തക്കറിയാമെന്നായിരുന്നു സാദിഖ് അലി തങ്ങൾക്കുള്ള മറുപടി. സമസ്തക്ക് അതിനുള്ള ശക്തിയുണ്ട്. സമസ്തയില്‍ ആരോക്കെ വേണമെന്ന് തീരുമാനിക്കാന്‍ ആരെയും ഗേറ്റ് കീപ്പറാക്കിയിട്ടില്ല. എസ് വൈ എസ് സമസ്തയുടെ ഊന്നുവടി മാത്രമല്ല. ഉപയോഗിക്കേണ്ടിടത്ത് ഉപയോഗിക്കാന്‍ കൂടിയുള്ളതാണെന്നും ജിഫ്രി തങ്ങൾ തിരിച്ചടിച്ചു. സമസ്തയുമായുള്ള തർക്കത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയെ കൈവിടുന്ന പ്രസ്താവനയാണ് പികെ കുഞ്ഞാലിക്കുട്ടി അവസാനഘട്ടത്തിൽ നടത്തിയത്. സലാമിന്റെ പരാമർശങ്ങൾ അറിവില്ലായ്മാണെന്ന് കുറ്റപ്പെടുത്തിയ കുഞ്ഞാലിക്കുട്ടി, ലീഗിൽ  പരസ്യപ്രസ്താവനകൾ വിലക്കിയതായും അറിയിച്ചു. 

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios