Asianet News MalayalamAsianet News Malayalam

വകുപ്പ് മാറ്റത്തിൽ തെറ്റില്ല; വനം വകുപ്പ് ലഭിച്ചതിൽ സംതൃപ്തി; എൻസിപി

മന്ത്രി സ്ഥാനം രണ്ടര വർഷം വീതം പങ്കിടില്ല. അഞ്ചു വർഷവും എ കെ ശശീന്ദ്രൻ തന്നെയാകും മന്ത്രി. കോൺ​ഗ്രസിൽ നിന്ന് കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ എൻസിപിയിലേക്ക് എത്തും. 

nothing wrong with changing the department satisfaction with forest department says ncp pc chacko
Author
Cochin, First Published May 19, 2021, 2:37 PM IST

കൊച്ചി: എൻസിപിക്ക് വകുപ്പ് മാറി ലഭിച്ചതിൽ തെറ്റില്ലെന്ന് പാർട്ടി  സംസ്ഥാന പ്രസിഡൻ്റ് പി സി ചാക്കോ പറഞ്ഞു. മെച്ചപ്പെട്ട വകുപ്പാണ് എൻ സി പി യ്ക്ക് ലഭിച്ചത്. വനം വകുപ്പ് ലഭിച്ചതിൽ സംതൃപ്തിയുണ്ട്. വനം വകുപ്പ് പ്രാധാന്യമുള്ള വകുപ്പാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മന്ത്രി സ്ഥാനം രണ്ടര വർഷം വീതം പങ്കിടില്ല. അഞ്ചു വർഷവും എ കെ ശശീന്ദ്രൻ തന്നെയാകും മന്ത്രി. കോൺ​ഗ്രസിൽ നിന്ന് കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ എൻസിപിയിലേക്ക് എത്തും. 

മാണി സി കാപ്പനെ പാർട്ടിയിൽ തിരിച്ചെടുക്കുന്നതിൽ ചർച്ചയില്ല. എൽ ഡി എഫിൽ തുടരണമെന്ന എൻ സി പി നിലപാടിന് വിരുദ്ധമായാണ് കാപ്പൻ പ്രവർത്തിച്ചത് എന്നും പി സി ചാക്കോ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios