കണ്ണൂർ/കോഴിക്കോട്: കൊവിഡ് രോഗമുക്തി നേടിയ ശേഷം ചികിത്സയിലായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. കോഴിക്കോട് മെഡി.കോളേജിൽ ചികിത്സയിലായിരുന്ന വയനാട് പേര്യ സ്വദേശി റെജിയാണ് മരിച്ചത്. 

ജൂലൈ 17-ന് കൊവിഡ് സ്ഥിരീകരിച്ച റെജിയെ ആരോഗ്യനില മോശമായതിനെ തുടർന്ന് കോഴിക്കോട് മെഡി.കോളേജിലേക്ക് മാറ്റിയിരുന്നു. രോഗം കൂടിയതിനെ തുടർന്ന് രണ്ട് തവണ റെജിക്ക് പ്ലാസ്മ നൽകിയിരുന്നു. മരിക്കുന്നതിന് മുൻപായി റെജിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു. റെജിയുടെ ഭാര്യയും  രണ്ട് കുട്ടികളും നേരത്തെ കൊവിഡ് ബാധിത രോഗമുക്തരായിരുന്നു.

വിദേശത്ത് നിന്നും എത്തി വീട്ടിൽ ക്വാറൻ്റൈനിൽ കഴിയുന്നതിനിടെ ഹൃദയാഘാതം വന്നു മരിച്ച പ്രവാസിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൂത്തുപറമ്പ് കോട്ടയം അങ്ങാടിയിലെ മഹമ്മൂദ് (50)നാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നും ഒരാഴ്ച മുൻപാണ് ഇദ്ദേഹം നാട്ടിലെത്തിയത്. തുടർന്ന് വീട്ടിൽ സ്വയം നിരീക്ഷണത്തിനിടെ കഴിയുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.