Asianet News MalayalamAsianet News Malayalam

"പ്രകോപിപ്പിക്കാൻ ശ്രമിക്കരുത്"; എ വിജയരാഘവനോട് എൻഎസ്എസ്

വിശ്വാസ സംരക്ഷണത്തിൽ മാത്രമാണ് എൻഎസ്എസ് ന് ഇടതുമുന്നണിയോട് എതിര്‍പ്പുള്ളതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായ‌ർ

nss against a vijayaraghavan
Author
Kottayam, First Published May 7, 2021, 2:51 PM IST

കോട്ടയം: സര്‍ക്കാരിനെ അട്ടിമറിക്കാൻ എൻഎസ്എസ് കൂട്ടു നിന്നു എന്ന എ വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ വലിയ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. സംഘടനാ നേതൃത്വത്തെ പ്രകോപിക്കുന്നതിനുള്ള ശ്രമമാണ് എ വിജയരാഘവൻ നടത്തുന്നത്. വിശ്വാസ സംരക്ഷണത്തിൽ മാത്രമാണ് എൻഎസ്എസ് ന് ഇടതുമുന്നണിയോട് എതിര്‍പ്പുള്ളതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായ‌ർ വാര്‍ത്ത കുറിപ്പിൽ പറഞ്ഞു.

എൻഎസ്എസിനെ അപകീര്‍ത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് എ വിജയരാഘവന്റെ പ്രസ്താവന. സര്‍ക്കാരിനെതിരെ പറയണമെങ്കിലോ നിലപാടെടുക്കണമെങ്കിലോ അത് തെരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് തന്നെ ആകാമായിരുന്നു. അതിനുള്ള ആര്‍ജ്ജവം എൻഎസ്എസിന് ഉണ്ടെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു

Follow Us:
Download App:
  • android
  • ios