ചങ്ങനാശ്ശേരി: പി എസ് സി മുന്നോക്ക സംവരണം അട്ടിമറിക്കുകയാണെന്ന് എൻഎസ്എസിന്റഎ ആരോപണം. ഒക്ടോബർ 23 മുതൽ സംവരണം നടപ്പാക്കുമെന്ന തീരുമാനം മേനി നടിക്കലാണ്. നിലവിലെ റാങ്ക് ലിസ്റ്റുകൾക്കും സംവരണം വേണം. മുൻകാല പ്രബാല്യം വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിൽ വ്യക്തമാക്കി.