അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിനായി ദേശീയ തലത്തിൽ തന്നെ ഫണ്ട് ശേഖരണം നടക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായിട്ടാണ് എൻഎസ്എസ് ഏഴ് ലക്ഷം രൂപ നൽകിയത്.

തിരുവനന്തപുരം: അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭവന നൽകി നായര്‍ സര്‍വ്വീസ് സൊസൈറ്റി. ഏഴ് ലക്ഷം രൂപയാണ് എൻഎസ്എസ് രാമക്ഷേത്ര നിര്‍മ്മാണത്തിന് കൈമാറിയിരിക്കുന്നത്. ആരും ആവശ്യപ്പെട്ടിട്ടില്ല സ്വന്തം നിലയ്ക്കാണ് സംഭാവന നൽകിയതെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും എൻഎസ്എസ് വിശദീകരിക്കുന്നു. 

Add Asianetnews as a Preferred SourcegooglePreferred

അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിനായി ദേശീയ തലത്തിൽ തന്നെ ഫണ്ട് ശേഖരണം നടക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായിട്ടാണ് എൻഎസ്എസ് ഏഴ് ലക്ഷം രൂപ നൽകിയത്. രാമക്ഷേത്ര തീര്‍ത്ഥ എന്ന പേരിലുള്ള ട്രസ്റ്റിൻ്റെ അയോധ്യയിലെ എസ്ബിഐ ബാങ്കിലെ അക്കൗണ്ടിലേക്കാണ് എൻഎസ്എസ് പണം നൽകിയത്. പതിവ് സമദൂരം വിട്ട് ഈ തെരഞ്ഞെടുപ്പിൽ ശബരിമലയും ആചാരസംരക്ഷണവും മുഖ്യവിഷയമാക്കിയാണ് ഈ തെരഞ്ഞെടുപ്പിൽ എൻഎസ്എസ് നിലപാട് സ്വീകരിച്ചിരിക്കുന്നത്.