സമുദായ സംഘടനയുടെ തലപ്പത്തിരുന്ന് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്

ആലപ്പുഴ: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കോലം കത്തിച്ചു. മാവേലിക്കര ചെട്ടികുളങ്ങര കോയിക്കൽ തറയിലാണ് സംഭവം. ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന സമയത്തായിരുന്നു സംഭവം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സമുദായ സംഘടനയുടെ തലപ്പത്തിരുന്ന് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. ചെട്ടികുളങ്ങര 14 ാം നമ്പർ എൻഎസ്എസ് കരയോഗത്തിലെ ഒരു വിഭാഗം പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. എന്നാൽ ഇവർ പരസ്യ പ്രതികരണത്തിന് തയ്യാറായില്ല.