തിരുവനന്തപുരം: മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാത്തതിന്  ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് എൻഎസ്എസ്  നോട്ടീസ് അയച്ചു. മുന്നാക്ക സമുദായ പട്ടിക ഒരു മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പട്ടിക പ്രസിദ്ധീകരിക്കണമെന്ന കോടതി നിർദ്ദേശം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. പട്ടിക പ്രസിദ്ധീകരിച്ചില്ലെങ്കിൽ സാമ്പത്തിക സംവരണം നടപ്പാക്കാനാവില്ലെന്ന് എൻഎസ്എസ് പറയുന്നു.