ഈ മണ്ഡലകാലത്ത് ശബരിമലയിൽ എത്തിയ തീർത്ഥാടകരുടെ എണ്ണം 15 ലക്ഷം കഴിഞ്ഞു. 

പത്തനംതിട്ട: ഈ മണ്ഡലകാലത്ത് ശബരിമലയിൽ എത്തിയ തീർത്ഥാടകരുടെ എണ്ണം 15 ലക്ഷം കഴിഞ്ഞു. നട തുറന്ന് 21 ആം ദിവസമാണ് 15 ലക്ഷം തീർത്ഥാടകർ സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ നാലുവരെ എത്തിയത് 10, 04 607 തീർഥാടകരാണ്. ഇന്നലെ വരെ 14,62 864 തീർത്ഥാടകർ എത്തി. 4,58 257 പേരുടെ വർദ്ധനവ് ഇന്നലെ വരെ ഉണ്ടായി. ഇന്ന് 11 മണിയോടെയാണ് തീർത്ഥാടകരുടെ എണ്ണം 15 ലക്ഷം ആയത്. ഇന്ന് ഉച്ചക്ക് 12 മണി വരേക്കും 37844 തീർത്ഥാടകർ ആണ് സന്നിധാനത്ത് എത്തിയത്. സന്നിധാനത്ത് മൂടിക്കെട്ടിയ അന്തരീക്ഷവും ചാറ്റൽ മഴയും ആണ്. പമ്പ മുതൽ സന്നിധാനം വരെ എവിടെയും നിയന്ത്രണങ്ങൾ ഇല്ല.

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News | Latest News Updates