തൃശ്ശൂരിൽ നിന്നും നെടുമങ്ങാട്ടേയക്ക് വരുന്നതിനിടയിൽ പിരപ്പൻകോട് വച്ചാണ് അപകടം ഉണ്ടായത്.
തിരുവനന്തപുരം: കന്യാസ്ത്രീകൾ (Nun) സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി മരത്തിലിടിച്ച് ഒരാൾ മരിച്ചു. തിരുവനന്തപുരം (Trivandrum) പോങ്ങുംമൂട് കേന്ദ്രമായി പ്രവർത്തിക്കുന്ന സോട്ടഴ്സ് ഓഫ് മേരി സഭയിലെ സിസ്റ്റർ ഗ്രേസ് മാത്യുവാണ് (55) മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. സിസ്റ്റർ എയ്ഞ്ചൽ മത്യൂ, സിസ്റ്റർ അനുപമ, സിസ്റ്റർ എഡിയാ, കാർ ഓടിച്ചിരുന്ന ഫാദർ അരുൺ എന്നിവർക്കാണ് പരുക്കേറ്റത്. തൃശ്ശൂരിൽ നിന്നും നെടുമങ്ങാട്ടേയക്ക് വരുന്നതിനിടയിൽ പിരപ്പൻകോട് വച്ചാണ് അപകടം. ഇന്ന് പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം. പരിക്കേറ്റവരെ തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
