സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്.ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് യുഎൻഎ നടത്തുന്ന പണിമുടക്ക് സമരം നാളെ പുനരാരംഭിക്കും. നേരത്തെ ഹൈക്കോടതി നിർദ്ദേശ പ്രകാരം സമരം നിർത്തിവെച്ച് ചർച്ചകൾ നടന്നിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്.ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് യുഎൻഎ നടത്തുന്ന പണിമുടക്ക് സമരം നാളെ പുനരാരംഭിക്കും. നേരത്തെ ഹൈക്കോടതി നിർദ്ദേശ പ്രകാരം സമരം നിർത്തിവെച്ച് ചർച്ചകൾ നടന്നിരുന്നു. എന്നാൽ, സംസ്ഥാനത്തെ 26 സ്വകാര്യ ആശുപത്രികളുമായി ധാരണയില്ലെത്താനായിരുന്നില്ല. ഈ ആശുപത്രികളിൽ സമരം വീണ്ടും തുടങ്ങാനാണ് യുഎൻഎയുടെ തീരുമാനം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ദിവസങ്ങളിലാണ് ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരം ഹൈക്കോടതി മീഡിയേഷൻ സെന്‍ററിൽ ചര്‍ച്ച നടന്നത്. അഡ്വ .മുഹമ്മദ് ഷിറാസിന്റെ നേതൃത്വത്തിലായിരുന്നു നഴ്സുമാരുടെയുടെയും സ്വകാര്യ ആശുപത്രി മാനേജ്മെന്‍റിന്‍റെയും സംഘടനാ പ്രതിനിധികൾ പങ്കെടുത്ത ചര്‍ച്ച നടന്നത്. ഈ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് വീണ്ടും സമരം ആരംഭിക്കുന്നത്.

അതേസമയം, സമരത്തെ അതിശക്തമായി നേരിടുമെന്നാണ് ഹോസ്പിറ്റൽ മാനേജ്മെന്‍റുകളുടെ നിലപാട്. സർക്കാർ ഇടപെട്ട് സമരം അവസാനിപ്പിച്ചില്ലെങ്കിൽ ആശുപത്രികൾ അടച്ചിടുന്നതടക്കം ആലോചിക്കുമെന്നാണ് കെപിഎച്ച്എയുടെ മുന്നറിയിപ്പ്.

YouTube video player