Asianet News MalayalamAsianet News Malayalam

കൊവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചു; തിരുവനന്തപുരം മെഡി. കോളേജിൽ നഴ്സുമാരുടെ പ്രതിഷേധം

10 ദിവസത്തെ ഡ്യൂട്ടിക്ക് മൂന്ന് ഓഫ് എന്ന ക്രമം പുനഃസ്ഥാപിക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം. ഇടത് സംഘടനായ കേരള ഗവ. നഴ്സസ് അസോസിയേഷനാണ് പ്രതിഷേധിക്കുന്നത്. 

nurses protest in thiruvananthapuram medical college
Author
Thiruvananthapuram, First Published May 7, 2021, 8:24 AM IST

തിരുവനന്തപുരം: കൊവിഡ്  ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനതിരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്സുമാര്‍ പ്രതിഷേധിച്ചു. 10 ദിവസം ഡ്യൂട്ടിക്ക് മൂന്ന് ഓഫ് എന്ന ക്രമം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഡ്യൂട്ടി ക്രമം മാറ്റിക്കൊണ്ടുള്ള ഉത്തരവ് നഴ്സുമാര്‍ കത്തിച്ചു. ഇടത് സംഘടനയായ ഗവണ്‍മെന്‍റ് നഴ്സ്സ് അസോസിയേഷൻ ഉൾപ്പെടെയാണ് സമരരംഗത്തുള്ളത്. അതേസമയം, രോഗികളുടെ എണ്ണം കൂടുമ്പോൾ ഓഫ് കുറയ്ക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios