കോട്ടയം: കൊവിഡ് ബാധിതരെ പരിചരിച്ച നഴ്സുമാരെ വാടകവീട്ടില്‍ നിന്ന് ഇറക്കി വിട്ടു. കോട്ടയത്താണ് സംഭവം. കോട്ടയം മെഡിക്കല്‍ കോളേജിലെ മൂന്ന് മെയില്‍ നഴ്സുമാരെയാണ് വീട്ടില്‍ നിന്ന് പുറത്താക്കിയത്. 
 രോഗം പടരാൻ സാധ്യതയുണ്ടെന്ന് വീട്ടുടമസ്ഥൻ പറഞ്ഞതായി നഴ്സുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

നഴ്സുമാര്‍ക്ക്  താമസ സൗകര്യം ഒരുക്കാനാകില്ലെന്നാണ് മെഡിക്കല്‍ കോളേജ് പ്രിൻസിപ്പലും പറയുന്നത്. രോഗികളെ പരിചരിച്ചതിന്‍റെ പേരിൽ കൊറോണാ വാര്‍ഡിന് മുകളിലത്തെ പൊട്ടിപ്പൊളിഞ്ഞ മുറിയിലാണ് നഴ്സുമാര്‍ ഇപ്പോള്‍ താമസിക്കുന്നത്. 

അതിനിടെ സംഭവം അറിഞ്ഞ കളക്ടര്‍ ഇടപെട്ടിട്ടുണ്ട്. നഴ്സുമാര്‍ക്ക് മെഡിക്കൽ കോളേജിൽ തന്നെ താമസ സൗകര്യം ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നൽകി. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക