മരം മുറി ഫയലുകള്‍ വിവരാവകാശ നിയമപ്രകാരം നൽകിയതിന് പിന്നാലെയായിരുന്നു ശാലിനിക്കെതിരായ നടപടി. ഈ നടപടിയും വിവാദമായതിന് പിന്നാലെ റവന്യൂവകുപ്പിലെ അണ്ടർ സെക്രട്ടറിയായ ശാലിനിയെ സെക്രട്ടറിയേറ്റിന് പുറത്തേക്ക് മാറ്റിയിരുന്നു.

തിരുവനന്തപുരം: ഗുഡ് സർവ്വീസ് എൻട്രി തിരികെ നൽകണമെന്ന് അണ്ടർ സെക്രട്ടറി ഒ ജി ശാലിനി. സർവ്വീസ് ചട്ടങ്ങൾ മറികടന്നാണ് ഗുഡ് സർവ്വീസ് എൻട്രി തിരികെയെടുത്തതെന്നും തന്റെ ഭാഗം കേൾക്കാതെയാണ് നടപടിയെന്നുമാണ് ശാലിനിയുടെ പരാതി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥ മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും പരാതി നൽകി. 

YouTube video player

മരം മുറി ഫയലുകള്‍ വിവരാവകാശ നിയമപ്രകാരം നൽകിയതിന് പിന്നാലെയായിരുന്നു ശാലിനിക്കെതിരായ നടപടി. ഗുഡ് സർവ്വീസ് എൻട്രി റദ്ദാക്കിയത് വിവാദമായതിന് പിന്നാലെ റവന്യൂവകുപ്പിലെ അണ്ടർ സെക്രട്ടറിയായ ശാലിനിയെ സെക്രട്ടറിയേറ്റിന് പുറത്തേക്ക് മാറ്റിയിരുന്നു. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലേക്കാണ് മാറ്റം. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം ശാലിനി ഇപ്പോൾ നിർബന്ധിത അവധിയിലാണ്.