നാല് ദിവസം പഴക്കമുള്ള മൃതദേഹമാണ്  മുറിയിലെ കട്ടിലിനു മുകളിൽ കണ്ടെത്തിയത്. മനോവൈകല്യമുള്ള ഭാര്യ അമ്മിണിയും, മകൻ ഗംഗാധരനുമാണ് വീടിനകത്ത് താമസിച്ചിരുന്ന മറ്റുള്ളവർ

കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ വയോധികന്റെ ജീർണ്ണിച്ച മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തി. ഏരിയാപ്പള്ളി കദവാകുന്ന് കാര്യംപാതി വേലായുധൻ (70) ന്റെ മൃതദേഹമാണ് നാല് ദിവസം പഴകിയ നിലയിൽ കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുറിയിലെ കട്ടിലിനു മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. മനോവൈകല്യമുള്ള ഭാര്യ അമ്മിണിയും, മകൻ ഗംഗാധരനുമാണ് വീടിനകത്ത് താമസിച്ചിരുന്ന മറ്റുള്ളവർ. വേലായുധൻ മരിച്ച കാര്യം ഇവർ ആരോടും പറഞ്ഞിരുന്നില്ല. വേലായുധനെ കാണാതിരുന്നതിനെ തുടർന്ന് അയൽവാസി വീട്ടിലെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.