സംഭവവുമായി ബന്ധപ്പെട്ട് ശാരദാമ്മയുടെ ഭർത്താവ് ബാലൻ മണ്ണാർക്കാട് പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്

പാലക്കാട്: കാഞ്ഞിരപ്പുഴയിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ ചെനകാട്ടിൽ വീട്ടിൽ ശാരദാമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 75 വയസായിരുന്നു. വീടിനോട് ചേർന്നുള്ള സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ശാരദാമ്മയുടെ ഭർത്താവ് ബാലൻ മണ്ണാർക്കാട് പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona