ആലപ്പുഴ വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫ് (96) ആണ് മരിച്ചത്. ബെംഗളൂരുവിൽ നിന്ന് തിരിച്ചെത്തിയ ഇവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു

ആലപ്പുഴ: കൊവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു. ആലപ്പുഴ വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫ് (96) ആണ് മരിച്ചത്. കഴിഞ്ഞ ആറാംതീയതി ബംഗളൂരിൽ നിന്ന് എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കൊവിഡ് പരിശോധന നടത്തിയ ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുവെന്ന് ആരോഗ്യവിഭാഗം അറിയിച്ചു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred