ഡൈനിങ്ങ് ഹാളിൽ വെച്ച് മലമൂത്ര വിസർജനം നടത്തിയതിന് വിജയമ്മയെ വടി കൊണ്ട് അടിച്ചും കുത്തിയുമാണ് ഹോംനഴ്സ് മര്‍ദ്ദിച്ചത്. മർദ്ദനത്തിൽ വിജയമ്മയുടെ തുടയെല്ല് പൊട്ടിയിരുന്നു.

ആലപ്പുഴ: മാവേലിക്കരയിൽ വയോധികയ്ക്ക് ഹോം നഴ്‍സിന്‍റെ ക്രൂര മർദ്ദനം. 78 കാരിയായ ചെട്ടികുളങ്ങര സ്വദേശി വിജയമ്മയാണ് മർദ്ദനത്തിന് ഇരയായത്. ഡൈനിങ്ങ് ഹാളിൽ വെച്ച് മലമൂത്ര വിസർജനം നടത്തിയതിന് വിജയമ്മയെ വടി കൊണ്ട് അടിച്ചും കുത്തിയുമാണ് ഹോംനഴ്സ് മര്‍ദ്ദിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

മർദ്ദനത്തിൽ വിജയമ്മയുടെ തുടയെല്ല് പൊട്ടിയിരുന്നു. എന്നാല്‍ വീണ് പരിക്ക് പറ്റിയെന്നാണ് ഹോം നഴ്സ് ആദ്യം പറഞ്ഞത്. സംശയം തോന്നി മകൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഫെബ്രുവരി 20 ന് നടന്ന മർദ്ദനം പുറത്തറിഞ്ഞത്. സംഭവത്തിൽ ഹോം നഴ്സ് കട്ടപ്പന സ്വദേശി ചെമ്പനാൽ ഫിലോമിന യെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു.