ആലപ്പുഴ: ആലപ്പുഴ കിടങ്ങംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിനു സമീപം കടത്തിണ്ണയിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി .കാർത്തികപ്പള്ളി സ്വദേശി ഹരിദാസൻ ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. പൊലീസെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു. 

മദ്യം കിട്ടാത്തത് മൂലം കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നുണ്ട് . പലരോടും മദ്യം ചോദിച്ചു നടന്ന ഇയാള്‍ തൊട്ടടുത്ത ഷാപ്പിലും പലവട്ടം പോയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുള്ളുവൻ  പാട്ട് കലാകാരൻ കൂടിയാണ്  മരിച്ച ഹരിദാസൻ