Asianet News MalayalamAsianet News Malayalam

ഒരു രാജ്യം,ഒരുതെരഞ്ഞെടുപ്പ് സംബന്ധിച്ച് നിയമകമ്മീഷൻ്റെ ഉപദേശം തേടും,രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം അറിയും

മുന്‍ രാഷ്ട്രപതി രാംനാഥ് കൊവിന്ദ് അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം

One country, one election, highlevel committe to take legal advice
Author
First Published Sep 23, 2023, 5:52 PM IST

ദില്ലി; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച് നിയമ കമ്മീഷൻ്റെ അഭിപ്രായം തേടാൻ തീരുമാനം .രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം അറിയും .മുന്‍ രാഷ്ട്രപതി രാംനാഥ് കൊവിന്ദ് അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. കേന്ദ്രം നിയോഗിച്ച സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം ഇന്ന് ചേർന്നു .. എട്ടംഗ സമിതിയാണ് രൂപീകരിച്ചതെങ്കിലും കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി സമിതിയിൽ നിന്ന് പിന്മാറിയിരുന്നു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,ഗുലാം നബി ആസാദ്, ഹരീഷ് സാൽവെ, എൻ.കെ.സിങ്, ഡോ.സുഭാഷ് കശ്യപ്, സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങൾ.ഒരേസമയം തിരഞ്ഞെടുപ്പ് നടപ്പാക്കുന്നത്തിലെ നിയമവശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ  ചർച്ച ചെയ്തു.ഇതിനു മുൻപ് രാംനാഥ് കോവിന്ദ്, അമിത് ഷാ, അർജുൻ മേഘ്‌വാൾ എന്നിവർ ചർച്ചകൾ നടത്തിയിരുന്നു.

ഒറ്റ തെരഞ്ഞെടുപ്പ്: ചെലവ് ചുരുക്കാമെന്ന വാദം അബദ്ധധാരണയാണെന്ന് കണക്കുകള്‍ നിരത്തി തോമസ് ഐസക്ക്  

തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ തടസമില്ല, പച്ചക്കൊടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

 

Follow Us:
Download App:
  • android
  • ios