Asianet News MalayalamAsianet News Malayalam

മലപ്പുറം ജില്ലയിൽ ഒരാൾക്ക് രോഗമുക്തി: ഉടൻ വീട്ടിലേക്ക് മടങ്ങും

മാ‍ർച്ച് 16-നാണ് ഇവ‍ർക്ക് വൈറസ് ബാധയുണ്ടായതായി സ്ഥിരീകരിച്ചത്. 

one covid patient in malappuram cured from  decease
Author
Malappuram, First Published Apr 2, 2020, 8:41 PM IST

മലപ്പുറം: മലപ്പുറത്ത് കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾക്ക് രോഗമുക്തി. കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന വണ്ടൂർ വാണിയമ്പലം സ്വദേശിനിയെ ആണ് രോഗമുക്തി നേടിയതിനെ തുടർന്ന് വീട്ടിലേക്ക് വിടാനൊരുങ്ങുന്നത്.

കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം മഞ്ചേരി ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇവർ.  ഉംറയ്ക്കായി സൗദി അറേബ്യേയിലേക്ക് പോയി തിരിച്ചു വന്നപ്പോൾ ആണ് ഇവ‍ർക്ക് വൈറസ് ബാധയുണ്ടായത്. മാ‍ർച്ച് 16-നാണ് ഇവ‍ർക്ക് വൈറസ് ബാധയുണ്ടായതായി സ്ഥിരീകരിച്ചത്. 

Follow Us:
Download App:
  • android
  • ios