സംസ്ഥാന ജില്ലാ തലങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്കും ഇതിൽ നിന്ന് തുക കണ്ടെത്തും
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ആദ്യ നൂറുദിന പരിപാടിയുടെ പ്രചാരണ ചെലവ് ഒരു കോടി ഇരുപത് ലക്ഷം രൂപ. ഇതു സംബന്ധിച്ച് പിആർഡി ഉത്തരവിറക്കി. സാമൂഹിക മാധ്യമങ്ങളിലൂടെയും നേരിട്ടും ടെലിവിഷൻ പത്ര മാധ്യമങ്ങളിലൂടെയുമെല്ലാമുള്ള പ്രചാരണത്തിനുള്ള ആകെ ചെലവാണിത്. സംസ്ഥാന ജില്ലാ തലങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്കും ഇതിൽ നിന്ന് തുക കണ്ടെത്തും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
