കണ്ണൂര്‍: പരിയാരം - പിലാത്തറയിൽ നിർത്തിയിട്ട ലോറിക്ക് പിറകില്‍ മിനിലോറിയിടിച്ച് ക്ലീനര്‍ മരിച്ചു. മിനി ലോറിയിലെ സഹായി പാലക്കാട് ആലത്തൂർ സ്വദേശി സിക്ന്തർ (29) ആണ് മരിച്ചത്. ഇന്ന് പുലർച്ചയായിരുന്നു അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം. പഴയങ്ങാടിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോയ ലോറിയാണ് അപകടത്തിൽ പെട്ടത്. വണ്ടി ഓടിച്ചിരുന്ന ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.