തൃപ്പുണിത്തുറ സ്വദേശിയായ പെൺകുട്ടിയെ കാണാതായ സംഭവം അന്വേഷിക്കാൻ പോയ സംഘമാണ് വാഹനാപകടത്തിൽപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുവാണ് മരിച്ചത്.

കോയമ്പത്തൂർ: കൊച്ചിയിൽ നിന്നും കേസന്വേഷണത്തിനായി തമിഴ്നാട്ടിൽ പോയ പൊലീസ് സംഘത്തിന്‍റെ വാഹനം അപകടത്തില്‍പ്പെട്ട് ഒരാൾ മരിച്ചു. കോയമ്പത്തൂരിൽ വച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേർക്ക് പരിക്കേറ്റു. തൃപ്പൂണിത്തുറ സ്വദേശിയായ പെൺകുട്ടിയെ കാണാതായ സംഭവം അന്വേഷിക്കാനാണ് സംഘം പോയത്. പെൺകുട്ടിയുടെ ബന്ധുവായ ഹരിനാരായണൻ ആണ് മരിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

ഒരു എ എസ് ഐയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അന്വേഷണത്തിനായി തമിഴ്നാട്ടിലേക്ക് പോയത്. എ എസ് ഐ വിനായകൻ, സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ്, അർനോൾഡ്, ഡിനിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. എ എസ് ഐ വിനായകന്‍റെ ആരോഗ്യ നില ഗുരുതരമാണ്. ഇവരെ കോയമ്പത്തൂർ കോവൈ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഘം സഞ്ചരിച്ച സ്വകാര്യ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം.