വയനാട്: വയനാട്ടില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തിരുനെല്ലി കാളിക്കൊല്ലി സ്വദേശി കേളുവാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. അറുപത്തിനാല് വയസായിരുന്നു. ജില്ലയിൽ ഇതുവരെ കുരങ്ങുപനി ബാധിച്ച് രണ്ട് പേരാണ് മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേളുവിനെ പ്രത്യേക കുരങ്ങുപനി ആശുപത്രിയായ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു. ഇയാളുടെ പരിശോധനാഫലം ലഭിച്ചശേഷം രോഗം ഔദ്യോഗികമായി സ്ഥിരീകരിക്കും. ഇതോടെ ജില്ലയില്‍ ഈ വർഷം കുരങ്ങുപനി ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം നാലായി. ഇതില്‍ രണ്ട് പേർക്ക് രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് പേർ ആശുപത്രിയില്‍ കുരങ്ങുപനി ബാധിച്ച് ചികിത്സയിലുണ്ട്.

Also Read: കുരങ്ങുപനി മരണം വീണ്ടും; അറിയാം ഈ ലക്ഷണങ്ങള്‍ !