പട്ടം പ്ലാമൂട്ടിലാണ് ഇരുചക്ര വാഹന യാത്രക്കാരൻ ലോറിയുടെ അടിയിൽപെട്ടത്. അപകടം നടന്നയുടൻ സംഭവ സ്ഥലത്ത് നിന്നും ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽപെട്ട് ബൈക് യാത്രികന് ദാരുണാന്ത്യം. പട്ടം പ്ലാമൂട്ടിലാണ് ഇരുചക്ര വാഹന യാത്രക്കാരൻ ലോറിയുടെ അടിയിൽപെട്ടത്. അപകടം നടന്നയുടൻ സംഭവ സ്ഥലത്ത് നിന്നും ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇതോടെ പരിക്കേറ്റ ബൈക് യാത്രികൻ ലോറിക്കടിയിൽ കിടന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഫയർ ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചതാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred