കോഴിക്കോട്:  കോഴിക്കോട് മെഡി.കോളേജിലെ ഒരു ആരോ​ഗ്യപ്രവ‍ർത്തകയ്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് ഇവ‍ർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മലബാറിലെ പല ആശുപത്രികളിലും തുട‍ർച്ചയായി ആരോ​ഗ്യപ്രവ‍ർത്തക‍ർക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. കണ്ണൂ‍ർ പരിയാരം മെഡി.കോളേജിൽ ഇതുവരെ 43 ആരോ​ഗ്യപ്രവ‍ർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

കൊവിഡ് വ്യാപനം തുടരുന്ന കോഴിക്കോട് മുക്കം മേഖലയിൽ വാഹന വർക്ക് ഷോപ്പുകൾ ഒരാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. മലയോര മേഖലയിലെ 6 പഞ്ചായത്തുകളിലേയും ഒരു നഗരസഭ വാർഡിലേയുമടക്കം 250 ഓളം വർക്ക്‌ ഷോപ്പുകളാണ് അടച്ചിടുന്നത്.

ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുട‍ർന്ന് കണ്ണൂർ ശ്രീകണ്ഠാപുരം നഗരസഭാ ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. ഇയാളുടെ വൈറസ് ഉറവിടം വ്യക്തമല്ല. ഇയാളുമായി സമ്പ‍ർക്കത്തിൽ വന്ന നഗരസഭ ചെയർമാൻ അടക്കമുള്ളവ‍ർ ക്വാറൻ്റയിനിലാണ്.