Asianet News MalayalamAsianet News Malayalam

45 ലക്ഷത്തിന്റെ ലഹരിക്കടത്ത് : ആലപ്പുഴയിൽ സിപിഎം അംഗത്തെ പുറത്താക്കി, മറ്റൊരാൾക്ക് സസ്പെൻഷൻ

കഴിഞ്ഞ ഓഗസ്റ്റിൽ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിലാണ് നടപടി. വിജയകൃഷ്ണൻ കേസിലെ പ്രതിയാണ്. പ്രതിക്കായി ജാമ്യം നിന്നു എന്നതാണ് സിനാഫിനെതിരെ പാര്‍ട്ടി ചുമത്തിയ കുറ്റം.  

 

one member suspended and another one dismissed alappuzha cpm takes disciplinary action on drug case
Author
First Published Jan 28, 2023, 4:09 PM IST

ആലപ്പുഴ :  ആലപ്പുഴയിലെ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട് ലഹരിക്കടത്തില്‍ രണ്ട് പേര്‍ക്കെതിരെ കൂടി സിപിഎം നടപടി. വലിയ മരം പടിഞ്ഞാറെ ബ്രാഞ്ച് അംഗങ്ങളായ വിജയ കൃഷ്ണനും സിനാഫിനും എതിരെയാണ് നടപടി .വിജയകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോൾ, സിനാഫിനെ ഒരു വര്‍ഷത്തേക്ക് സസ്പെനഡ്റ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിൽ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിലാണ് നടപടി. വിജയകൃഷ്ണൻ കേസിലെ പ്രതിയാണ്. പ്രതിക്കായി ജാമ്യം നിന്നുവെന്നതാണ് സിനാഫിനെതിരെ പാര്‍ട്ടി ചുമത്തിയ കുറ്റം.  ഇതേ കേസിലെ പ്രതിയായ ഇജാസിനെ കൗൺസിലർ ഷാനവാസിന്‍റെ ലോറിയില്‍ ലഹരിക്കടത്തിയതിന് പാര്‍ട്ടി നേരത്തെ പുറത്താക്കിരുന്നു. 

ലഹരിക്കടത്ത് കേസുകളില്‍ കടുത്ത പ്രതിരോധത്തിലായ സിപിഎമ്മിൽ  ശുദ്ധീകരണപ്രക്രിയ തുടരുകയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടി. കഴിഞ്ഞ ഓഗസ്റ്റ് 25 നാണ് പച്ചക്കറിക്കുള്ളിൽ വെച്ച് കടത്തുകയായിരുന്ന 45 ലക്ഷം രൂപയുടെ ലഹരിവസ്തുക്കള്‍ ആലപ്പുഴയിലെ എക്സൈസ് ഉദ്യോഗസ്ഥർ  പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്നത് മലപ്പുറം സ്വദേശികളായ ഫെബിന്‍, സജുവുമായിരുന്നു. പിന്നീട് ആലപ്പുഴ സൗത്ത് പൊലീസ് പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സിപിഎം നേതാക്കളാണ് ലഹരിക്കടത്തിന് പിന്നിലെ പ്രധാന പ്രതികളെന്ന് മനസ്സിലായത്. 

ലൈഫ് മിഷൻ കോഴ ഇടപാട്: എം ശിവശങ്കറിന് ഇഡി നോട്ടീസ്, ചൊവ്വാഴ്ച ഹാജരാകണം

ഡിവൈഎഫ്ഐ ആലിശ്ശേരി മേഖലാ വൈസ് പ്രസിഡന്‍റും സിപിഎം വലിയ മരം ബ്രാഞ്ച് അംഗവുമായവിജയകൃഷ്ണന്, സി വ്യൂ പടിഞ്ഞാറെ ബ്രാഞ്ച് അംഗം ഇജാസ് എന്നിവരാണ് തങ്ങളെ ലഹരിക്കടത്തിന് നിയോഗിച്ചതെന്ന് പ്രതികള്‍ മൊഴിനല്കി.  ഇരുവരേയും അന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ കേസിലാണ് ഇപ്പോള്‍ വലിയ മരം ബ്രാഞ്ച് കമ്മിറ്റി വിജയകൃഷ്ണനെ പുറത്താക്കിയത്. കേസില്‍ അന്ന് വിജയകൃഷ്ണന് വേണ്ടി ജാമ്യം നിന്നത് സിനാഫായിരുന്നു. ഇത് ഗുരുതരമായ വീഴ്ചയാണെന്ന് കണ്ടെത്തിയതാണ് സിനാഫിനെ ഒരു വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തത്.  നഗരസഭാ കൗണ്‍സില്‍ ഷാനവാസിന്റെ ലോറിയില്‍ ലഹരിക്കടത്ത് നടത്തിയ കേസില്‍ ഇജാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഇജാസിനെ പാര്‍ട്ടിയില്‍ നിന്ന് സിപിഎം പുറത്താക്കിയിരുന്നു.

 

 

 

Follow Us:
Download App:
  • android
  • ios