തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിലായി. 12ാം പ്രതി അക്ഷയ് ആണ് പിടിയിലായത്. 

പ്രാവച്ചമ്പലം സ്വദേശിയായ അക്ഷയ് കോളേജില്‍ നിന്ന് സസ്പെന്‍ഷനിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെയാണ് കോളേജ് സസ്പെന്‍റ് ചെയ്തിട്ടുള്ളത്. കേസില്‍ ആകെ 19 പ്രതികളെയാണ് പൊലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്. 

ജൂലൈ 12നാണ് യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതും അഖില്‍ എന്ന വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതും. കേസിൽ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പ്രസിഡന്‍റായിരുന്ന ശിവര‍ഞ്ജിത്തടക്കം ആറുപേരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്.