ഹൃദയാഘാതത്തെ തുടർന്ന് ചെല്ലപ്പനെ ഇന്നലെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന മകന്റെയും ഭാര്യയുടെയും പരിശോധന ഫലം നെഗറ്റീവാണ്. 

കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലുവ നാലാംമൈലിൽ കഴിഞ്ഞ ദിവസം മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.
നാലാംമൈൽ സ്വദേശി ചെല്ലപ്പ(73)നാണ് രോഗബാധ സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ചെല്ലപ്പനെ ഇന്നലെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന മകന്റെയും ഭാര്യയുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ കൊവിഡ് മരണമാണ് ആലുവയിലേത്. 

Add Asianetnews as a Preferred SourcegooglePreferred

പാലക്കാട്ടും കാസർകോട്ടും രണ്ട് സ്ത്രീകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി (40), കാസർകോട് പടന്നക്കാട് സ്വദേശി നബീസ (75) എന്നിവരാണ് മരിച്ചത്. രണ്ട് പേരും പ്രമേഹരോഗികളായിരുന്നു. ഇതോടൊപ്പം ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് സ്വദേശി റുഖിയാബിയുടെ മകൾ ഷാഹിദയും ഇന്ന് രാവിലെ മരിച്ചു. എന്നാൽ ഇവരുടെ കൊവിഡ് പരിശോധനാഫലം വന്നിട്ടില്ല.