ഇടുക്കി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇടുക്കി തൊടുപുഴ അച്ചൻകവല ചെമ്മനംകുന്നേൽ ലക്ഷ്മി (79) ആണ് മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44 ആയി. 

മൂത്രാശയ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു ലക്ഷ്മി. ഇന്ന് വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കാരം നടത്തി. രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. കുടുംബാംഗങ്ങൾക്ക് രോഗലക്ഷണങ്ങൾ ഇല്ല. 
 

Read Also: തലസ്ഥാനത്തെ കൊവിഡ് വ്യാപനം നാണക്കേടെന്ന് മുഖ്യമന്ത്രി