തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം പുല്ലുവിള സ്വദേശി ട്രീസ വർഗീസ് ആണ് മരിച്ചത്. 60 വയസുള്ള കിടപ്പ് രോഗിയായ ഇവർ ഇന്നലെയാണ് മരിച്ചത്. കൊവിഡ് ആന്റിജൻ പരിശോധനയിൽ ഫലം പോസിറ്റീവായിരുന്ന ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റും മുമ്പേ മരണം സംഭവിച്ചു. കൊവിഡ് പ്രോട്ടോക്കോൾ  അനുസരിച്ച് സംസ്‌ക്കാം നടത്തി. ഇവരുമായി സമ്പർക്കത്തിലായവരെ കണ്ടെത്തിയിട്ടുണ്ട്. 

<

തലസ്ഥാനത്ത് കൊവിഡ് സാഹചര്യം ഗുരുതരമായി തുടരുകയാണ്. നഗരത്തിൽ ഇന്ന് രണ്ട് പൊലീസുകാർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തെ ‍ ഡ്രൈവർക്കും വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിൽ മാത്രം 25 പൊലീസുകാരാണ് കൊവിഡ് പോസിറ്റീവായത്.

അതേസമയം ചാല, കരിമഠം ഭാഗങ്ങളിൽ നടത്തുന്ന ആന്റിജൻ പരിശോധനകളിൽ കൂടുതൽ പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായാണ് വിവരം. ഇവിടെ ഇന്നും പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ പുതിയ ക്ലസ്റ്റുകൾ രൂപ്പെടാൻ സാധ്യതയുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. തീരദേശമേഖലയിലും ആശങ്ക തുടരുകയാണ്.