മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരണം. കണ്ണൂർ സ്വദേശി സനീഷ് തോമസ് ആണ് മരിച്ചത്.  

മുംബൈ: ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരണം. കണ്ണൂർ സ്വദേശി സനീഷ് തോമസ് ആണ് മരിച്ചത്. മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. ബാർജ് അപകടത്തിൽ മരിക്കുന്ന ഏഴാമത്തെ മലയാളിയാണ് സനീഷ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാലക്കാട് സ്വദേശി സുരേഷ് കൃഷ്ണൻ, കൊല്ലം സ്വദേശി എഡ്വിൻ, തൃശ്ശൂർ സ്വദേശി അർജുൻ, വയനാട് സ്വദേശികളായ സുമേഷ്, ജോമിഷ്, ചിറക്കടവ് സ്വദേശി സഫിൻ ഇസ്മായീൽ എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ. ബാർജ് ദുരന്തത്തിൽ അകപ്പെട്ടവരുടെ കാര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് കത്തയച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ ഇതിനോടകം ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും എന്നാൽ മുഖ്യമന്ത്രിയെന്ന നിലയിൽ താക്കറെ നേരിട്ട് ഇടപെടണമെന്നുമാണ് കത്തിലെ ആവശ്യം.