മുംബൈ: കൊവിഡ് ബാധിച്ച് മുംബൈയിൽ ഒരു മലയാളി കൂടി മരിച്ചു. കൊയിലാണ്ടി സ്വദേശി കെ വി നാരായണന്‍ എന്ന ആളാണ് മരിച്ചത്. ഗുരുനാനാക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇതോടെ, കൊവിഡ് ബാധിച്ച് മുംബൈയിൽ മരിച്ച മലയാളികളുടെ എണ്ണം 40 ആയി.

Also Read: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; പൂന്തുറ സ്വദേശിയായ 63 കാരന്‍ മരിച്ചു

അതേസമയം, മഹാരാഷ്ട്രയിൽ ഇന്ന് 7862 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ, സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,38,461ആയി. ഇന്ന് 226 പേരാണ് മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ, സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 9,893 ആയി. 5366 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. മഹാരാഷ്ട്രയില്‍ ഇതുവരെ 1,32,625 പേരാണ് കൊവിഡ്  രോഗമുക്തി നേടിയത്.

Also Read: പ്രതിദിന രോഗികള്‍ 400 കടന്നു; സംസ്ഥാനത്ത് 416 പേര്‍ക്ക് കൂടി കൊവിഡ്, സമ്പര്‍ക്കം വഴി 204 പേര്‍ക്ക് രോഗം