ലോകത്ത് രോഗ ബാധിതർ 12 ലക്ഷം കടന്നു. മരണം അറുപത്തിനാലായിരം കടന്നു. 

ന്യൂയോര്‍ക്ക്: കൊവിഡ് ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. തൊടുപുഴ സ്വദേശി തങ്കച്ചൻ ഇഞ്ചനാട്ട് ആണ് മരിച്ചത്. അമേരിക്കയിലും ഫ്രാൻസിലും ഇന്നലെ മാത്രം ആയിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്ത് രോഗ ബാധിതർ 12 ലക്ഷം കടന്നു. മരണം അറുപത്തിനാലായിരം കടന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമേരിക്കയിലെ കൊവിഡ് പ്രതിസന്ധി തരണം ചെയ്യാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് പ്രസിഡന്‍റ് ട്രംപ് അറിയിച്ചു. വൈറസിന്‍റെ വ്യാപനം നിയന്ത്രിക്കാൻ ഇനിയും സമയം ആവശ്യമാണെന്നാണ് ന്യൂയോർക്ക് ഗവർണർ വ്യക്തമാക്കുന്നത്.