ഇനി രണ്ടുപേരെയാണ് കണ്ടെത്താനുള്ളത്. ഇവര്‍ക്കായി തിരച്ചില്‍ തുടരും

കൊടഗ്: തലക്കാവേരി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ ഒരാളുടെ കൂടെ മൃതദേഹം കണ്ടെത്തി. ഇതോടെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം മൂന്നായി. ഇനി രണ്ടുപേരെയാണ് കണ്ടെത്താനുള്ളത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുമെന്ന് കുടക് ജില്ലയുടെ ചുമതലയുള്ള വി സോമണ്ണ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മടിക്കേരി താലൂക്കിലെ ഭാഗമണ്ഡലയിലാണ് ഏറെ പ്രസിദ്ധമായ തലക്കാവേരി ക്ഷേത്രം. കാവേരി നദിയുടെ ഉത്ഭവ സ്ഥാനമാണിത്. ബ്രഹ്മഗിരി മലനിരകകളിലെ ക്ഷേത്രത്തിന് 200 മീറ്റർ മാറിയാണ് മണ്ണിടിച്ചിലുണ്ടായത്. പൂജാരിമാരും ജീവനക്കാരും ഉൾപ്പടെ ഏഴ് പേരെയായിരുന്നു കാണാതായത്. ഇവർ താമസിച്ചിരുന്ന രണ്ട് വീടുകളും മണ്ണിനടിയിലായി.