മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിൽ ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന ഉണ്ണികൃഷ്ണനാണ് മരിച്ചത്. 58 വയസ്സായിരുന്നു. ​

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിൽ ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന ഉണ്ണികൃഷ്ണനാണ് മരിച്ചത്. 58 വയസ്സായിരുന്നു. ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. എടപ്പാൾ സ്വദേശിയാണ് ഉണ്ണികൃഷ്ണൻ. ഇതോടെ മരിച്ചവരുടെ എണ്ണം 16 ആയി. വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീശനും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Thrissur Fireworks Blast | Kerala Breaking News | Malayalam News | HD News