മന്ത്രിയുടെ വാഹനം കൊയിലാണ്ടിയിൽ നിന്നും വടകര ഭാഗത്തേയ്ക്ക് പോകുകയായിരുന്നു.
കോഴിക്കോട്: മന്ത്രി എ കെ ശശിന്ദ്രന്‍റെ (A K Saseendran) വാഹനത്തിന് പിന്നിൽ ബൈക്ക് ഇടിച്ച് (Accident) ഒരാൾക്ക് പരിക്ക്. വിയ്യൂർ സ്വദേശി രാജേഷിനാണ് (രഞ്ജു ) പരിക്കേറ്റത്. കൊയിലാണ്ടി - കൊല്ലത്ത് വെച്ചാണ് അപകടം നടന്നത്. മന്ത്രിയുടെ വാഹനം കൊയിലാണ്ടിയിൽ നിന്നും വടകര ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.
സഹോദരനെ കൊണ്ടുവിട്ടുവരവെ ടിപ്പര്‍ ലോറി ഇടിച്ച് ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു
ടിപ്പര്‍ ലോറി (Tipper lorry) ബൈക്കില്‍ ഇടിച്ച് (Bike accident) ഗുരുതര പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. തഴക്കര പനച്ചിവിളയില്‍ വി.ജെ ഭവനത്തില്‍ വിഷ്ണു ടി. കുമാരന്‍ (19) ആണ് മരിച്ചത്. സി.പി.എം തഴക്കര ലോക്കല്‍ കമ്മറ്റി അംഗവും തകഴി ദേവസ്വം ബോര്‍ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ ടി.ആര്‍ കുമാരന്റെയും കോഴഞ്ചേരി ജില്ലാ ആശുപത്രി ഹെഡ് നഴ്‌സ് ശ്രീജാകുമാരിയുടേയും മകനാണ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
തഴക്കര വേണാട് ജങ്ഷന് സമീപം രാവിലെ ഒമ്പതിനായിരുന്നു അപകടം. സഹോദരന്‍ ജിഷ്ണുവിനെ മാവേലിക്കരയിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ കൊണ്ടുവിട്ട ശേഷം മടങ്ങുമ്പോഴാണ് അപകടം. ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാലാ ബ്രില്യന്‍സ് കോളേജില്‍ മെഡിക്കല്‍ എന്‍ട്രന്‍സിന്പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു.
