പരിക്കേറ്റ ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യപാനത്തെ തുടർന്നാണ് തർക്കമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 

പത്തനംതിട്ട: പത്തനംതിട്ട (Pathanamthitta) റാന്നി കുറുമ്പൻമൂഴിയിൽ വാക്ക് തർക്കത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കുറുമ്പൻമൂഴി സ്വദേശി ജോളി ആണ് മരിച്ചത്. അമ്പത്തിയഞ്ച് വയസായിരുന്നു. കുറുമ്പൻമൂഴി സ്വദേശി സാബുവാണ് ജോളിയെ കുത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച ബാബുവെന്നയാൾക്കും കുത്തേറ്റിട്ടുണ്ട്. 

പരിക്കേറ്റ ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. മദ്യപാനത്തെ തുടർന്നാണ് തർക്കമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പ്രതി സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടിൽ നിന്നാണ് സാബുവിനെ പിടികൂടിയത്.