Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് 10 വർഷം വരെ തടവ് ശിക്ഷ അനുഭവിക്കുന്നവർക്ക് ഇളവ്

ശിക്ഷാകാലാവധിയുടെ പകുതി ഇളവ് നൽകി വിട്ടയക്കാനുള്ള മാനദണ്ഡത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ആദ്യമായി ഒരു കേസിൽ ശിക്ഷപ്പെട്ടവർക്കാണ് ഇളവ്. ലൈംഗിക അതിക്രമ കേസിലെയും ബലാത്സംഗം കേസിലെയും പ്രതികൾക്ക് ഇളവ് ലഭിക്കില്ല.

one time exemption for first time offenders serving up to 10 years in prison in kerala nbu
Author
First Published Jan 18, 2024, 7:22 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 10 വർഷം വരെ തടവ് ശിക്ഷ അനുഭവിക്കുന്നവർക്ക് ഇളവ് നൽകാൻ തീരുമാനം. ശിക്ഷാകാലാവധിയുടെ പകുതി ഇളവ് നൽകി വിട്ടയക്കാനുള്ള മാനദണ്ഡത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ആദ്യമായി ഒരു കേസിൽ ശിക്ഷപ്പെട്ടവർക്കാണ് ഇളവ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ തീരുമാനം. 

ആദ്യമായി ഒരു കേസിൽ പ്രതിയായി ശിക്ഷപ്പെട്ടവർക്കാണ് ഇളവിനുള്ള അർഹതയുള്ളത്. സർക്കാർ നൽകുന്ന വിവിധ ഇളവ് കൂടാതെ ശിക്ഷയുടെ പകുതി അനുഭവിച്ചു കഴിഞ്ഞവർക്കായിരിക്കും ആനുകൂല്യം ലഭിക്കുക. അതായത് മൂന്ന് മാസം ശിക്ഷിക്കപ്പെട്ട ഒരു തടവുകാരന് ചട്ടപ്രകാരം ഇളവുകളൊന്നും ലഭിക്കാതെ ഒന്നരമാസം ശിക്ഷ പൂർത്തിയാക്കിയാൽ ബാക്കി ശിക്ഷാകാലയളവ് ഒഴിവാക്കും. പത്തുവർഷം തടവിന് ശിക്ഷപ്പെട്ടയൊരാളാണെങ്കിൽ അഞ്ച് വർഷം തടവ് പൂർത്തിയാക്കിയാലും പുറത്തിറങ്ങാം. കഴിഞ്ഞ വർഷം ജൂലൈ ഒന്നിന് ശിക്ഷയുടെ പകുതി പൂർത്തിയാക്കിവർക്കായിരിക്കും ഇളവ് ലഭിക്കുക. പക്ഷെ ഇളവ് നൽകുന്നതിന് കടുത്ത മാനദണ്ഡങ്ങളുണ്ട്. ലൈംഗിക അതിക്രമ കേസിലെയും ബലാത്സംഗം കേസിലെയും പ്രതികൾക്ക് ഇളവ് ലഭിക്കില്ല.

പോക്സോ, രാജ്യദ്രോഹകുറ്റം, വിദേശികളായ തടവുകാർ, ആസിഡ് ആക്രമ കേസില്‍ ഉള്‍പ്പെട്ടവർ, ലഹരി-വ്യാജ കറൻസി കേസിൽ ഉള്‍പ്പെട്ടവർ, വാടക ഗുണ്ടകള്‍, ഗുരുതര കുറ്റകൃത്യത്തിൽ ഉള്‍പ്പെട്ടവർ, അഴിമതിക്കേസിൽ ശിക്ഷപ്പെട്ടവർ എന്നിവർക്കും ആനുകൂല്യമില്ല. പുതിയ മാനദണ്ഡപ്രകാരം ശിക്ഷ ഇളവിന് അർഹത നേടിയവരുടെ പട്ടിക തയ്യാറാക്കി ജയിൽ മേധാവിയെ ചുമതലപ്പെടുത്തി. പുതിയ മാനദണ്ഡപ്രകാരം എത്രപേർ പുറത്തിറങ്ങുമെന്ന് ജയിൽ മേധാവിയുടെ പട്ടിക വന്നാൽ മാത്രമേ വ്യക്തമാകൂ. പട്ടിക സർക്കാരും പരിശോധിച്ച ശേഷമായിരിക്കും ഗവർണക്ക് കൈമാറുക. അതേസമയം ഭിന്നശേഷിക്കാരിയായ കുട്ടിയ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രകാശിനെ വിട്ടയക്കാനുള്ള ജയിൽ ഉപദേശ സമിതിയുടെ ശുപാർശ മന്ത്രിസഭ തള്ളി.

Latest Videos
Follow Us:
Download App:
  • android
  • ios