യുവതി കഴിഞ്ഞിരുന്ന ആശുപത്രി മുറിയിലേക്ക് വിളിച്ച് വരുത്തിയാണ് പണം തട്ടാനുള്ള ശ്രമമുണ്ടായത്. എതിർത്ത ഹോട്ടലുടമയെ ആക്രമിക്കുന്ന ദൃശ്യങ്ങളും പ്രതികൾ പകർത്തി.
കൊച്ചി: കൊച്ചിയിൽ വീണ്ടും ഹണി ട്രാപ്പിന് (Honey Trap) നീക്കം. മട്ടാഞ്ചേരിയിൽ യുവതിയടങ്ങുന്ന സംഘം ഹോട്ടലുടമയിൽ നിന്നും പണം തട്ടാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ ഫോർട്ട് കൊച്ചി സ്വദേശിനി റിൻസിന അറസ്റ്റിലായി. യുവതി കഴിഞ്ഞിരുന്ന ആശുപത്രി മുറിയിലേക്ക് വിളിച്ച് വരുത്തിയാണ് പണം തട്ടാനുള്ള ശ്രമമുണ്ടായത്. എതിർത്ത ഹോട്ടലുടമയെ ആക്രമിക്കുന്ന ദൃശ്യങ്ങളും പ്രതികൾ പകർത്തി. റിൻസിന നേരത്തെയും ഇത്തരത്തിൽ ഹണി ട്രാപ്പ് നടത്തിയതായാണ് പൊലീസ് കണ്ടെത്തൽ.
