Asianet News MalayalamAsianet News Malayalam

ഓൺലൈൻ റമ്മി : പാലക്കാട് കൊല്ലങ്കോട്ടെ യുവാവ് മരിച്ചത് റമ്മി കളിച്ചുണ്ടായ കടബാധ്യത കാരണമെന്ന് ഭാര്യ

റമ്മി കളിക്ക് അടിമയായതോടെ കിട്ടുന്ന ശമ്പളം മുഴുവൻ റമ്മി കളിക്കാൻ ഇറക്കി . പണം തികയാതെ വന്നതോടെ ഭാര്യയുടെ സ്വർണം വിറ്റ് റമ്മി കളി തുടങ്ങി . ഇതിനിടയിൽ അമിത മദ്യപാനവും തുടങ്ങി . ഇതോടെ കടം പെരുകി

Online Rummy: The death of a young man in Palakkad Kollankod was due to debt due to playing rummy
Author
First Published Feb 9, 2023, 7:22 AM IST

 

പാലക്കാട് : കൊല്ലങ്കോട് യുവാവ് ആത്മഹത്യ ചെയ്തതിനു പിന്നിൽ ഓൺലൈൻ റമ്മി കളിയിലൂടെയുണ്ടായ ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയെന്ന് ഭാര്യ . തൻ്റെ 25 പവൻ സ്വർണം ഉൾപ്പെടെ വിറ്റും പണയം വെച്ചുമാണ് ഗിരീഷ് റമ്മി കളിച്ചതെന്ന് ഭാര്യ വൈശാഖ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. കളിക്കാൻ പണം കിട്ടാനായി ഭർത്താവ് മർദ്ദിക്കാറുണ്ടായിരുന്നുവെന്നും വൈശാഖ പറഞ്ഞു

 

കൊവിഡ് കാലത്ത് വീട്ടിൽ ഒറ്റയ്ക്കായപ്പോൾ നേരം പോക്കിനായാണ് ഗിരീഷ് റമ്മി കളിച്ചു തുടങ്ങിയതാണ്.  അത് പിന്നീട് സ്ഥിരം ആയി . റമ്മി കളിക്ക് അടിമയായതോടെ കിട്ടുന്ന ശമ്പളം മുഴുവൻ റമ്മി കളിക്കാൻ ഇറക്കി . പണം തികയാതെ വന്നതോടെ ഭാര്യയുടെ സ്വർണം വിറ്റ് റമ്മി കളി തുടങ്ങി . ഇതിനിടയിൽ അമിത മദ്യപാനവും തുടങ്ങി . ഇതോടെ കടം പെരുകി

ആത്മഹത്യ ചെയ്യുമെന്ന് പലവട്ടം ഗിരീഷ് പറഞ്ഞെങ്കിലും വൈശാഖ അത് ഗൌരവമായി എടുത്തിരുന്നില്ല . പിന്നീട് റമ്മി കളി നിർത്താൻ പലവട്ടം ആവശ്യപ്പെട്ടിട്ടും ഗിരീഷ് വഴങ്ങിയില്ലെന്ന് മാത്രമല്ല മർദനവും തുടങ്ങി . ഒടുവിൽ കടംകയറി നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഗിരീഷ് ആത്മഹത്യ ചെയ്തതെന്നും വൈശാഖ പറഞ്ഞു . ഭർത്താവ് മരിച്ചതോടെ കുഞ്ഞുകുട്ടികളുമായി ഇനി എങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ പകച്ചു നിൽക്കുകയാണ് വൈശാഖ

'ഓൺലൈൻ വാതുവയ്പ്പ് ഗെയിമുകൾ നിയന്ത്രിക്കും', കേന്ദ്രീകൃത നിയമം ആലോചനയില്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

Follow Us:
Download App:
  • android
  • ios