കുത്തക കമ്പനികളുടെ തൊഴിൽ ചൂഷണം അവസാനിപ്പിക്കണമെന്നതാണ് തൊഴിലാളികളുടെ മറ്റൊരു പ്രധാന ആവശ്യം.

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ ഓൺ ലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്. ഓൺലൈൻ ടാക്സി കമ്പനികൾ ചൂഷണം ചെയ്യുന്നുവെന്നും ഓൺലൈൻ ടാക്സി രംഗത്ത് നിരക്ക് ഏകീകരണം വേണമെന്നും ആവശ്യപ്പെട്ടാണ് സമരം. ഓൺലൈൻ ടാക്സി കമ്യൂണിറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. തിങ്കളാഴ്ച രാവിലെ ആറുമുതൽ വൈകുന്നേരം ആറ് വരെയാണ് പണിമുടക്ക്. സ്വകാര്യമായി ഓടുന്ന ഓൺലൈൻ ടാക്സി വാഹനങ്ങൾ തടയാനും സംഘടനകൾ ആഹ്വാനം ചെയ്തു. വിവിധ യൂണിയനുകൾ സമരത്തിൽ പങ്കെടുക്കും. കൊച്ചിയിൽ കളക്ടറേറ്റിന് മുന്നിൽ ടാക്സി തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിക്കും.