കാസർകോട്: സംസ്ഥാനത്ത് ആശ്വാസമായി കാസര്‍കോട് ജില്ല. ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന ജില്ലയില്‍ നിലവില്‍ ഒരു രോഗി മാത്രമേ ചികിത്സയിലുള്ളൂ എന്നത് വലിയ ആശ്വാസമാണ് സംസ്ഥാനത്തിന് നല്‍കുന്നത്. നേരത്തെ ജില്ലയില്‍ 178 പേരായിരുന്നു കൊവിഡ് ചികിത്സയിലുണ്ടായിരുന്നത്. ഉക്കിനടുക്ക കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേർ കൂടിയാണ് ഇന്ന് രോഗമുക്തരായത്.  ഉക്കിനടുക്ക മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയിലാണ് ബാക്കിയുള്ള ഒരാൾ ചികിത്സയിലുള്ളത്. 

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 474 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. ഇതോടെ ഇനി 25 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

പ്രവാസികൾ വരുമ്പോഴും ആശയക്കുഴപ്പം തീരുന്നില്ല, ക്വാറന്‍റൈനിലും സൗകര്യങ്ങളിലും അവ്യക്തത