ആലപ്പുഴ: സോളാർ കേസിലെ മുഖ്യപ്രതി കെ ബി ​ഗണേഷ് കുമാർ ആണെന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സത്യം പുറത്തുവരും, അത് എല്ലാവർക്കും അറിയാം എന്നാണ് അദ്ദേഹം പ്രതികരിച്ചത്. സോളാർ കേസിൽ പുനരന്വേഷണം താനായിട്ട് ആവശ്യപ്പെടില്ല എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

സോളാർ കേസിന്റെ അന്വേഷണത്തിനായി അന്ന് തന്നെ വലിയ സാമ്പത്തികര ബാധ്യത ഉണ്ടായി. ഇനിയും ചെലവ് വേണമോയെന്നു സർക്കാർ ആലോചിക്കണം. സത്യം എന്നായാലും പുറത്ത് വരും. താൻ ഒരു ദൈവ വിശ്വാസിയാണ് .കേസ് വന്നപ്പോൾ അമിതമായി ദുഃഖിച്ചില്ല , കാരണം സത്യം എന്നായാലും പുറത്തു വരുമെന്ന് അറിയാം. ഇപ്പോൾ അമിതമായി സന്തോഷിക്കുന്നുമില്ല. പ്രതികാരം തന്റെ രീതിയല്ല. താൻ ആരുടെയും പേര് ഇതുവരെ പറഞ്ഞിട്ടില്ല, ഇപ്പോഴും പറയുന്നില്ലെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.