പുതുപ്പള്ളിയിൽ 20.07.23 ( വ്യാഴാഴ്ച ) രാവിലെ 06.00 മണി മുതല്‍  പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളിവയാണ്

കോട്ടയം: നാളെ ഉച്ചകഴിഞ്ഞ് പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിലാണ് ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ നടക്കുക. ഭൗതികശരീരവും വഹിച്ചുള്ള വിലാപ യാത്ര കൊല്ലം ജില്ലയിലേക്ക് കടന്നിരിക്കുകയാണ്. തിരുവനന്തപുരത്ത് വൻജനാവലിയാണ് ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിച്ചേർന്നത്. സംസ്കാരം നാളെ നടക്കുന്ന സാഹചര്യത്തിൽ കർശനമായ​ ക്രമീകരണങ്ങളാണ് കോട്ടയത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.

പുതുപ്പള്ളിയിൽ 20.07.23 ( വ്യാഴാഴ്ച ) രാവിലെ 06.00 മണി മുതല്‍ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ

1. തെങ്ങണയില്‍ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങള്‍ ഞാലിയാകുഴി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ചിങ്ങവനം വഴി പോകേണ്ടതാണ്. കൂടാതെ ഞാലിയാകുഴിക്കും എരമല്ലൂര്‍ കലുങ്കിനും ഇടയ്ക്കുള്ളതും കോട്ടയം, മണര്‍കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ എരമല്ലൂര്‍ കലുങ്ക് ജംഗ്ഷനില്‍ നിന്നും കൊല്ലാട് ഭാഗത്തേക്ക് പോകേണ്ടതാണ്. 

2. കറുകച്ചാല്‍ ഭാഗത്ത് നിന്നും മണര്‍കാട്, കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വെട്ടത്തു കവല എല്‍.പി സ്കൂള്‍ ഭാഗത്ത്‌ നിന്നും തിരിഞ്ഞ് നാരകത്തോട് ജംഗ്ഷന്‍ വഴി പയ്യപ്പാടി ചുറ്റി കാഞ്ഞിരത്തിന്‍ മൂട് ജംഗ്ഷന്‍ വഴി മണര്‍കാടേക്ക് പോകേണ്ടതാണ്. 

3. കോട്ടയം ഭാഗത്ത് നിന്നും കറുകച്ചാല്‍, തെങ്ങണ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മന്ദിരം കലുങ്ക് ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പൂമറ്റം, സ്പൈസ് ജംഗ്ഷന്‍ (കാഞ്ഞിരത്തും മൂട് ) വഴി IHRD ജംഗ്ഷന്‍, നാരകത്തോട് ജംഗ്ഷന്‍ വഴി വെട്ടത്തുകവല എല്‍.പി സ്കൂള്‍ ജംഗ്ഷനില്‍ എത്തി പോകേണ്ടതാണ്.

4. ഈ ദിവസം മണര്‍കാട് കോട്ടയം ഭാഗത്ത് നിന്നും പുതുപ്പള്ളി ഭാഗത്തേക്ക് വരുന്ന ഹെവി വെഹിക്കിള്‍സ് കോട്ടയം ടൌണിലൂടെയും കറുകച്ചാല്‍ തെങ്ങണ ഭാഗത്ത് നിന്നും വരുന്ന ഹെവി വെഹിക്കിള്‍സ് ചങ്ങനാശ്ശേരി വഴിയോ കങ്ങഴ പതിനാലാം മൈല്‍ വഴിയോ പോകേണ്ടതാണ്.

പുതുപ്പള്ളിയില്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

1 എരമല്ലൂർ ചിറ ​ഗ്രൗണ്ട്
2 വെയ്ക്കേട്ട് ചിറ
3 ജോർജിയൻ പബ്ലിക് സ്കൂൾ ​ഗ്രൗണ്ട്
4 ​ഗവ.എച്ച് എസ് എസ് സ്കൂൾ ​ഗ്രൗണ്ട് പുതുപ്പള്ളി
5 ഡോൺ ബോസ്കോ സ്കൂൾ ​ഗ്രൗണ്ട്
6 നിലക്കൽ ചർച്ച് ​ഗ്രൗണ്ട്
7 ഹൊറേബ് ചർച്ച് ​ഗ്രൗണ്ട് ( പെട്രോൾ പമ്പിന് സമീപം) 

1. തെക്ക് (തെങ്ങണ/ ചങ്ങനാശ്ശേരി) ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ എരമല്ലൂർ ചിറ ​ഗ്രൗണ്ട്/വെയ്ക്കേട്ട് ചിറ/ ജോർജിയൻ പബ്ലിക് സ്കൂൾ ​ഗ്രൗണ്ട്എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്. 

2 വടക്ക് (കോട്ടയം/ മണര്‍കാട്) ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഗവ.എച്ച് എസ് എസ് സ്കൂൾ ​ഗ്രൗണ്ട് പുതുപ്പള്ളി/ഡോൺ ബോസ്കോ സ്കൂൾ ​ഗ്രൗണ്ട് എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്. 

3 കറുകച്ചാല്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ നിലക്കൽ ചർച്ച് ​ഗ്രൗണ്ട് എന്നിവ പാർക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്. 

താഴെപ്പറയുന്ന സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് ഒഴിവാക്കേണ്ടതാണ്
മന്ദിരം കലുങ്ക് മുതല്‍ പുതുപ്പള്ളി ജംഗ്ഷന്‍ വരെയും കാഞ്ഞിരത്തിന്‍ മൂട് ജംഗ്ഷന്‍ മുതല്‍ നിലക്കല്‍ പള്ളി വരെയും ഇരവിനല്ലൂര്‍ കലുങ്ക് മുതല്‍ പുതുപ്പള്ളി ജംഗ്ഷന്‍ വരെയുള്ള റോഡുകളില്‍ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.

ഉമ്മൻ ചാണ്ടിയുടെ കാലത്ത് ആരോഗ്യ രംഗത്തുണ്ടായത് വലിയ വളർച്ച: ഡോ. ആസാദ് മൂപ്പൻ

ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് വൻ അപകടം: അഞ്ച് പൊലീസുകാരടക്കം 15 പേർ കൊല്ലപ്പെട്ടു, സംഭവം ഉത്തരാഖണ്ഡിൽ

Oommen Chandy passes away| ഉമ്മൻ ചാണ്ടി അന്തരിച്ചു| Asianet News Live | Kerala Live TV News