Asianet News MalayalamAsianet News Malayalam

ഉമ്മൻചാണ്ടിയെ ചികിത്സക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയേക്കും, ജീവൻ അപകടത്തിലായ ഘട്ടത്തിലാണ് ഇടപെട്ടത്- ബന്ധു

ഉമ്മൻ ചാണ്ടിക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് മനസിലാക്കിയാണ് പരാതി നൽകിയതെന്നും ഡോക്ടർമാരുടെ പാനൽ രൂപികരിച്ച് വിദഗ്ധ ചികിൽസ ഉറപ്പാക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു

Oommen Chandy may be taken to Bengaluru for treatment
Author
First Published Feb 7, 2023, 7:22 AM IST

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തുടർ ചികിത്സക്കായി വീണ്ടും ബെംഗളൂരുവിലേക്ക് കൊണ്ടുപോയേക്കും. ന്യൂമോണിയയെ തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയെ ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്ന് സന്ദർശിക്കും. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് സന്ദർശനം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ചാണ്ടി ഉമ്മനെ ഫോണിൽ വിളിച്ച് ഉമ്മൻചാണ്ടിയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് അന്വേഷിച്ചിരുന്നു. 

 

അതേസമയം ഉമ്മൻ ചാണ്ടിക്ക് കൃത്യമായ ചികിത്സ നൽകാൻ കുടുംബാംഗങ്ങൾക്കായില്ലെന്ന് കുറ്റപ്പെടുത്തി സഹോദരൻ അലക്സ് വി. ചാണ്ടിയുടെ മകൻ അജയ് അലക്സ് രംഗത്തെത്തി.

 

ഉമ്മൻ ചാണ്ടിയുടെ ജീവൻ അപകടത്തിലായെന്ന ഘട്ടത്തിലാണ് തന്‍റെ അച്ഛൻ ഉൾപ്പെടെയുള്ളവർ പരാതിയുമായി എത്തിയത്. പരാതിയിൽനിന്ന് പിന്മാറില്ലെന്നും ഡോക്ടർമാരുടെ പാനൽ രൂപീകരിച്ച് ഇനിയെങ്കിലും വിദഗ്ദ്ധ ചികിത്സ നൽകണമെന്നും അജയ് അലക്സ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഉമ്മൻ ചാണ്ടിയുടെ ഭാര്യക്കും മകനുമെതിരെ കോൺഗ്രസ് പ്രവർത്തകൻ പൊലീസിൽ പരാതി നൽകി
 

Follow Us:
Download App:
  • android
  • ios