തിരുവനന്തപുരം: ഷീല ദീക്ഷിത് കോണ്‍ഗ്രസിനും രാജ്യത്തിനും നല്‍കിയ സംഭാവനകള്‍ വലുതെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. ദില്ലി മുഖ്യമന്ത്രിയായും കേരളത്തിന്‍റെ ഗവര്‍ണറായുള്ള ഷീല ദീക്ഷിതിന്‍റെ പ്രവര്‍ത്തനം വളരെയധികം അഭിനന്ദനീയമായിരുന്നു. ഗവര്‍ണറെന്ന നിലിയല്‍ പ്രവര്‍ത്തിച്ചെന്ന് മാത്രമല്ല കേരളത്തിന്‍റെ വികസനത്തില്‍ ഷീല ദീക്ഷിത് നിര്‍ണ്ണായ പങ്കുവഹിച്ചെന്നും ഉമ്മന്‍ ചാണ്ടി ഓര്‍മ്മിച്ചു.

കേരളത്തിന്‍റെ സ്വപ്നമായിരുന്ന കൊച്ചി മെട്രോക്ക് ഇ ശ്രീധരന്‍റെയും ദില്ലി മെട്രോയുടെയും സഹായം ലഭിക്കുന്നതിന് വേണ്ട സാഹചര്യം ഉറപ്പാക്കിയത് ഷീല ദീക്ഷിതെന്നും അതുകൊണ്ടാണ് മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതെന്നും ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. ഷീല ദീക്ഷിതന്‍റെ കഴിഞ്ഞ കാലങ്ങളിലെ സേവനങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും ഉമ്മന്‍ ചാണ്ടി ഓര്‍മ്മിച്ചു. 81 വയസായിരുന്ന ഷീല ദീക്ഷിത്  ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്.