തിരുവനന്തപുരം: സോളാറില്‍ അഞ്ചുവര്‍ഷമായിട്ടും തുടര്‍നടപടികളില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമവിരുദ്ധ നടപടിയെടുത്താല്‍ തിരിച്ചടിയുണ്ടാവും. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സോളാർ  കേസിൽ തുടർ നടപടികൾ സർക്കാർ പരിശോധിക്കുകയാണെന്നും നടപടികൾ ഉടൻ പ്രതീക്ഷിക്കാമെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍റെ പ്രതികരണം. 

അതേസമയം മെട്രോ സ്ഥലമെടുപ്പില്‍ അന്നെടുത്ത തീരുമാനങ്ങള്‍ സര്‍ക്കാരിന്‍റേതാണ്, അതിന്‍റെ ഉത്തരവാദിത്തം തനിക്കുമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉദ്യോഗസ്ഥരെ ബലികൊടുക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം പ്രതികരിച്ചു.