ആരെങ്കിലും ചർച്ചയ്ക്ക് മുൻകയ്യെടുത്താൽ സഹകരിക്കും. പ്രശ്നങ്ങൾ ചർച്ച ചെയ്ത് തീർക്കണമല്ലോ എന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം: കോൺഗ്രസിലെ തര്‍ക്കത്തിൽ അയയാതെ ഉമ്മൻചാണ്ടി. കെപിസിസി നേതൃത്വം ചർച്ചക്ക് മുൻകയ്യെടുത്താൽ സഹകരിക്കുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുമെന്നും പ്രശ്നങ്ങൾ ഉണ്ടായാൽ ചർച്ച ചെയ്ത് തീർക്കണമല്ലോ എന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം ഡിസിസി പ്രസിഡൻ്റ് ചുമതലയേൽക്കുന്ന ചടങ്ങിൽ നിന്ന് വിട്ട് നിന്നതല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, കേരളത്തിലെ തമ്മിലടി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടുമെന്നാണ് വിവരം. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അടുത്തയാഴ്ച കേരളത്തിലെത്തി ഗ്രൂപ്പ് നേതാക്കളെ കാണും. പുതിയ നേതൃത്വത്തിനെതിരെ ഗ്രൂപ്പുകള്‍ വീണ്ടും പരാതി നല്‍കിയ പശ്ചാത്തലത്തില്‍ കൂടിയാണ് താരിഖ് അന്‍വര്‍ കേരളത്തിലെത്തുന്നത്. കെപിസിസി പുനസംഘടനയുമായി സഹകരിക്കണമെന്നും, നേതാക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും താരിഖ് നേതാക്കളെ അറിയിക്കും. സോണിയ ഗാന്ധിയുടെ കൂടി നിര്‍ദ്ദേശ പ്രകാരമാണ് അനുനയശ്രമം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
